ഭൂ​നി​കു​തി പ്ര​ശ്നം: കൊയിലാണ്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഇ​റ​ങ്ങി​പ്പോ​ക്ക്
Tuesday, September 10, 2019 12:38 AM IST
പേ​രാ​മ്പ: കൂ​രാ​ച്ചു​ണ്ട്, കാ​ന്ത​ലാ​ട്, ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജു​ക​ളി​ൽ​പ്പെ​ട്ട 21 ക​ർ​ഷ​ക​രി​ൽ നി​ന്നു ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ അ​ട്ടി​മ​റി​ച്ചെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചു താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ഇ​റ​ങ്ങി​പ്പോ​ക്ക്. വി​ക​സ​ന​സ​മി​തി​അം​ഗം രാ​ജ​ൻ വ​ർ​ക്കി​യാ​ണു പ്ര​തി​ഷേ​ധി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ഇ​ദ്ദേ​ഹം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു ശ​നി​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​റു​പ​ടി ല​ഭി​ച്ചു. ഇ​തി​ൽ പ​റ​യു​ന്ന​ത് 1 - 1 - 1977 നു ​മു​മ്പ് ഭൂ​മി കൈ​വ​ശം വ​ച്ച് വ​രു​ന്ന​വ​രു​ടെ അ​സ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഭൂ ​നി​കു​തി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ന്നാ​ണ്. അ​തേ സ​മ​യം ഇ​തേ ത​ഹ​സി​ൽ​ദാ​ർ കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും ക​ള​ക്ട​റു​ടെ തീ​രു​മാ​നം രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലാ​ണു മ​റ്റൊ​രു നി​ബ്ബ​ന്ധ​ന എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ഏ​തെ​ങ്കി​ലും നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ ഭൂ​മി, വ​ന​ഭൂ​മി എ​ന്നി​വ​യാ​ണെ​ന്നു കാ​ണു​ന്ന പ​ക്ഷം നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ന​ൽ​കി​യ രേ​ഖ​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​തി​നും പ​രി​പൂ​ർ​ണ്ണ സ​മ്മ​ത​മാ​ണെ​ന്ന സ​ത്യ​വാ​ങ്മൂ​ലം നി​കു​തി ദാ​യ​ക​രി​ൽ നി​ന്നും വാ​ങ്ങേ​ണ്ട​താ​ണെ​ന്നു അ​റി​യി​ക്കു​ന്നു എ​ന്നാ​ണ് നി​ബ​ന്ധ​ന. ഇ​തു ക​ർ​ഷ​ക ദ്രോ​ഹ​മാ​ണെ​ന്നു രാ​ജ​ൻ വ​ർ​ക്കി ചൂ​ണ്ടി​ക്കാ​ട്ടി. സ​ത്യ​വാ​ങ്ങ്മൂ​ലം സം​ബ​ന്ധി​ച്ച വാ​ച​കം ഒ​ഴി​വാ​ക്കി​യാ​ണു അം​ഗ​ത്തി​നു ത​ഹ​സി​ൽ​ദാ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക​യ​ച്ച ക​ത്തി​ന്‍റെ പ​ക​ർ​പ്പ് രാ​ജ​ൻ വ​ർ​ക്കി യോ​ഗ​ത്തി​ൽ വാ​യി​ച്ചു. തു​ട​ന്നാ​ണ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സം 27 നു ​കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​മ​രം തീ​ർ​ന്ന​ത് 31 നു ​ഭൂ​നി​കു​തി സ്വീ​ക​രി​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ്.