വ​യ​നാ​ട​ൻ മ​ണ്ണ് പ​ച്ച​പു​ത​യ്ക്കും; സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു​വാ​ക്ക​ൾ
Wednesday, September 11, 2019 12:23 AM IST
കൊ​യി​ലാ​ണ്ടി: പ്ര​ള​യ പ്ര​വാ​ഹ​ത്തി​ൽ അപ്രത്യക്ഷമായ വ​യ​നാ​ട​ൻ മ​ണ്ണി​ലെ കൃ​ഷി​യി​ടം പ​ച്ച പു​ത​പ്പി​ക്കാ​ൻ കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്തെ കെ​ജെ​എം ക​ൾ​ച്ച​റ​ൽ ബ്രി​ഡ്ജ്, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ർ​ന്ന് "വേ​ഗം ,അ​തി​വേ​ഗം ,അ​തി​ജീ​വ​നം' എ​ന്ന പ​ദ്ധ​തി​യാ​ണ് ക​ർ​ഷ​ക​രെ വീ​ണ്ടും മ​ണ്ണി​ലേ​ക്ക് ഇ​റ​ക്കാ​ൻ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത്. കെ​ജെ​എം ക​ൾ​ച്ച​റ​ൽ ബ്രി​ഡ്ജ് വ​യ​നാ​ട് ജി​ല്ല​യി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ മ​ഹാ​പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ പ​ദ്ധ​തി​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ർ​ക്ക് കാ​പ്പി, വാ​ഴ​ക്ക​ന്ന്, കു​രു​മു​ള​ക് തൈ,​അ​ടു​ക്ക​ള​തോ​ട്ടം എ​ന്നി​വ​യ്ക്ക് പു​റ​മേ അ​നു​ബ​ന്ധ വ​ള​ങ്ങ​ളും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ശേ​ഖ​രി​ച്ചു ന​ൽ​കി. മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി.​പി. മേ​ഴ്‌​സി നി​ർ​വ​ഹി​ച്ചു .മു​ൻ മ​ന്ത്രി പി.കെ.ജ​യ​ല​ക്ഷ്മി ക​ർ​ഷ​ക​ർ​ക്കു​ള്ള തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
കെ​ജെ​എം ബ്രി​ഡ്ജി​നു വേ​ണ്ടി​യു​ള്ള സ്നേ​ഹോ​പ​ഹാ​രം മാ​ന​ന്ത​വാ​ടി ഡെ​പ്യൂ​ട്ടി ചെ​യ​ര്പേ​ഴ്സ​ൺ ശോ​ഭാ രാ​ജ​നി​ൽ നി​ന്നും കെ​ജെ​എം അം​ഗ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി .