പേ​രാ​മ്പ്ര​യി​ല്‍ ജ്വ​ല്ല​റി​യി​ല്‍ തീ​പ​ട​ര്‍​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി
Wednesday, September 11, 2019 12:23 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര മെ​യി​ന്‍ റോ​ഡി​ലു​ള്ള ജ്വ​ല്ല​റി​യി​ല്‍ സ്വ​ർ​ണാ​ഭ​ര​ണം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ തീ ​പ​ട​ര്‍​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി. പേ​രാ​മ്പ്ര മെ​യി​ന്‍ റോ​ഡി​ല്‍ പു​തു​താ​യി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച മെ​റാ​ള്‍​ഡ ജ്വ​ല്ലേ​ഴ്‌​സി​ല്‍ ഇ​ന്ന​ലെ സ്വ​ർ​ണാ​ഭ​ര​ണം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ തീ ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പ്ലാ​സ്റ്റി​ക് ബെ​യി​സി​നി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ജീ​വ​ന​ക്കാ​ര്‍ ഗ്യാ​സ് ലൈ​റ്റ​ര്‍ ജ്വ​ല്ല​റി​ക്ക് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. സ​മീ​പ​ത്തെ വ്യ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം കൊ​ണ്ട് വ​ന്ന് തീ ​കെ​ടു​തത്തി.