ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന
Wednesday, September 11, 2019 12:23 AM IST
കോ​ഴി​ക്കോ​ട് : ഓ​പ്പ​റേ​ഷ​ന്‍ വി​ശു​ദ്ധി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന . ര​ണ്ടി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 380 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പി​ടി​കൂ​ടി.
180 ലി​റ്റ​ര്‍ വാ​ഷു​മാ​യി കു​റ്റി​ക്കാ​ട്ടൂ​ര്‍ സ്വ​ദേ​ശി​യാ​യ പി. ​വി​പി​നാ​ണ് (32) പി​ടി​യി​ലാ​യ​ത്. ഓ​ണ​ത്തി​ന് വി​ല്പ​ന ന​ട​ത്താ​ന്‍ വേ​ണ്ടി ത​യ്യാ​റാ​ക്കി​യ​താ​ണി​തെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി. റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ദി​നോ​ബ്, പി.​അ​ജി​ത്ത്, എ.​അ​നു​രാ​ജ്, ടി.​എം. സൈ​മ​ണ്‍, ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് നി​സാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​മ​ര​ശേ​രി ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് ഐ​ബി​യു​മാ​യി ചേ​ര്‍്ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​പ്പി​ക്കു​ന്ന മ​ല​യി​ലെ വ​ന​ത്തി​ല്‍ ആ​ളി​ല്ലാ​ത്ത നി​ല​യി​ല്‍ സൂ​ക്ഷി​ച്ച 200 ലി​റ്റ​ര്‍ വാ​ഷ് പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ജോ ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടി.​പി. ബി​ജു​മോ​ന്‍ , യു.​പി. മ​നോ​ജ്, ദി​ലീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.