സെ​ലി​ബ്രി​റ്റി വ​ടം​വ​ലി മ​ത്സ​രം സംഘടിപ്പിച്ചു
Wednesday, September 11, 2019 12:27 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പും കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സെ​ലി​ബ്രി​റ്റി വ​ടം വ​ലി പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ടീം ​ഒ​ന്നാം സ്ഥാ​ന​വും കോ​ർ​പ്പ​റേ​ഷ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
വ​നി​താ വി​ഭാ​ഗ​ത്തി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ടീം ​ഒ​ന്നാം സ്ഥാ​ന​വും കോ​ർ​പ്പ​റേ​ഷ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കാ​ണി​ക​ളു​ടെ ഓ​രോ ആ​ർ​പ്പോ വി​ളി​ക്കും ശ​ക്തി​യു​ണ്ടെ​ന്ന് അ​റി​യി​ച്ച മ​ത്സ​ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി​രു​ന്നു മാ​നാ​ഞ്ചി​റ വേ​ദി​യാ​യ​ത്.
പേ​ന​യും കാ​മ​റ​യും മാ​ത്ര​മ​ല്ല കൈക്കരു​ത്തി​ലും ഒ​ട്ടും പി​ന്നി​ല​ല്ല ത​ങ്ങ​ളെ​ന്ന് തെ​ളി​യി​ച്ച് അ​വ​സാ​ന നി​മി​ഷം വ​രെ പ്ര​സ് ക്ല​ബ് ടീ​മും പോ​രാ​ടി. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ടീ​മി​ന്‍റെയും കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ മ​ത്സ​രം ക​ണ്ടു നി​ന്ന​വ​രി​ൽ ആ​വേ​ശം നി​റ​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ റൗ​ണ്ട് മു​ത​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ടീം (​പു​രു​ഷ​വി​ഭാ​ഗം) വി​ജ​യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു.
ടി.​എം. അ​ബ്ദു റ​ഹി​മാ​ൻ(​പു​രു​ഷ വി​ഭാ​ഗം), ഇ ​ഷ​മി (വ​നി​താ വി​ഭാ​ഗം) തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ടീം, ​ക​മാ​ൽ വ​ര​ദൂ​ർ ന​യി​ച്ച പ്ര​സ്ക്ല​ബ്ബ് ടീം, ​ടി.​സി. ബി​ജു​രാ​ജ് (പു​രു​ഷ വി​ഭാ​ഗം), ശ്രീ​ജ ഹ​രീ​ഷ് (വ​നി​ത വി​ഭാ​ഗം) തു​ട​ങ്ങി​യ​വ​ർ ന​യി​ച്ച മേ​യ​ര്‍ ടീം ​എ​ന്നി​വ​രാ​ണ് സെ​ലി​ബ്രിറ്റി ക​മ്പ​വ​ലി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്‌ ഒ. ​രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ബി​ന്ദു സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു.