അ​ഗ​തി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ​യൊ​രു​ക്കി നാ​ദാ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സ്
Wednesday, September 11, 2019 12:27 AM IST
നാ​ദാ​പു​രം: നാ​ദാ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സ് അ​ഗ​തി​ക​ൾ​ക്കും കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കും ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കിറ്റും ​പു​ട​വ​യും വി​ത​ര​ണം ചെ​യ്തു.
സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ 40 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഓ​ണാ​ഘോ​മൊ​രു​ക്കി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കി​ട​പ്പ് രോ​ഗി​ക്ക​ൾ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ഡി​വൈ​എ​സ്പി ജി. ​സാ​ബു​വും ,അ​ഗ​തി​ക​ൾ​ക്ക് കി​റ്റ് വി​ത​ര​ണം നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​അ​സി.​ക​മ്മീ​ഷ​ണ​ർ പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലും നി​ർ​വഹി​ച്ചു.