ഓ​ണാ​ഘോ​ഷ​വു​മാ​യി ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സൗ​ഹൃ​ദ ക്ല​ബ്‌
Wednesday, September 11, 2019 12:27 AM IST
താ​മ​ര​ശേ​രി :മ​ല​യോ​ര പ്ര​ദേ​ശ​ത്തെ പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ക്ക ളി​ക​ളും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി പു​തു​പ്പാ​ടി ഗ​വ​ണ്മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സൗ​ഹൃ​ദ ക്ല​ബ്‌ യൂ​ണി​റ്റ്. വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളും, പാ​റ​ശേ​രി, ചീ​ടി​ക്ക​ൽ കോ​ള​നി നി​വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ വി. ​ഡി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദു​രി​താ​ശ്വാ​സ ക്യാ​മ്പ് ആ​യി പ്ര​വ​ർ​ത്തി​ച്ച ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മയിൽ സൗ​ഹൃ​ദ ക്ല​ബ്‌ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് വ​റു​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ്, പ്രി​ൻ​സി​പ്പ​ൽ ടി.​കെ. ഗോ​പി, കൗ​ൺ​സി​ല​ർ ഷം​ജാ, അ​ദ്ധ്യാ​പ​ക​രാ​യ രൂ​പേ​ഷ്, വി​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സൗ​ഹൃ​ദ വോ​ള​ണ്ടി​യേ​ഴ്സ് തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ടു​ക​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ൾക്കാ​യി ചി​ത്ര​ര​ച​ന, മി​ഠാ​യി പെ​റു​ക്ക​ൽ തുടങ്ങിയ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. അ​മ്മ​മാ​രു​ടെ ക​സേ​ര ക​ളിക്കു ശേ​ഷം വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​ന​ൽ​കി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ൾക്ക് സ​മ്മാ​ന​ങ്ങ​ളും ഏ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഓ​ണ​കി​റ്റും വി​ത​ര​ണം ചെയ്തു. പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.