കുട്ടിയുടെ കൈയിൽ മോതിരം കുടുങ്ങി; രക്ഷയായി ഫയർഫോഴ്സ്
Saturday, September 14, 2019 12:18 AM IST
മു​ക്കം: മോ​തി​രം കു​ടു​ങ്ങി​യ ബാ​ലി​ക​യ്ക്ക് ആ​ശ്വാ​സ​മാ​യി ഫ​യ​ർ​ഫോ​ഴ്സ്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല ക​ൽ​പ്പൂ​ര് സ്വ​ദേ​ശി അ​സൈ​നാ​രു​ടെ മ​ക​ൾ ദി​യ (എ​ട്ട്) യുടെ വി​ര​ലി​ലാ​ണ് സ്വ​ർ​ണ​മോ​തി​രം കു​ടു​ങ്ങി​യ​ത്. ഊ​രി​യെ​ടു​ക്കാ​ൻ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.
അ​യ​ൽ​വാ​സി​യാ​യ ന​ജീ​ബ് ക​ൽ​പ്പൂ​ര് മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ കു​ട്ടി​യു​മാ​യി മു​ക്കം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ എ​ത്തി. വേ​ദ​ന​യി​ൽ പു​ള​ഞ്ഞ ദി​യ​യോ​ട് ത​മാ​ശ പ​റ​ഞ്ഞും ക​ളി​പ്പി​ച്ചും അ​ഞ്ചു മി​നി​ട്ടു കൊ​ണ്ട് മോ​തി​രം ഊ​രി​യെ​ടു​ത്തു.