ക​ക്കൂ​സ് മാ​ലി​ന്യം റോഡിൽ; സമരത്തിനൊരുങ്ങി ജനകീയ സമിതി
Saturday, September 14, 2019 12:19 AM IST
പേ​രാ​മ്പ്ര: സ്‌​റ്റേ​റ്റ് ബാ​ങ്കി​ന് മു​ന്നി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം റോ​ഡി​ലൊ​ഴു​കു​ന്ന സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ന്‍ ജ​ന​കീ​യ സ​മി​തി തീ​രു​മാ​നം.
പൈ​പ്പ് പൊ​ട്ടി ടൈ​ല്‍ ഇ​ള​കി വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്.
കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ബാ​ങ്കി​നു സ​മീ​പ​ത്തെ എ​ടി​എ​മ്മി​ല്‍ വ​രു​ന്ന​വ​രും ദു​ര്‍​ഗ​ന്ധം കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​ണ്. പല ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​ഞ്ചാ​യ​ത്തും ബാ​ങ്ക് അ​ധി​കൃ​ത​രും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
പി.​സി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ഘു​നാ​ഥ​ന്‍ കു​ട്ടി​ക്കു​ന്ന്, ശ​ശീ​ന്ദ്ര​ന്‍ ക​ല്പ​ത്തൂ​ര്‍, യോ​ഗി കൈ​ലാ​സ് രാ​മാ​ന​ന്ദ​തീ​ര്‍​ത്ഥ, ഇ.​കെ. പ്ര​വീ​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.