സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, September 14, 2019 10:03 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പാ​ള​യ​ത്ത് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള​യ​നാ​ട് കൊ​മ്മേ​രി കു​ന്നി​ക്ക​ൽ വീ​ട്ടി​ൽ ക​ണാ​ര​ന്‍റെ മ​ക​ൻ പ്ര​ഭാ​ക​ര​ൻ (69) ആ​ണ് മ​രി​ച്ച​ത്.
പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ട​വ​റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ഭാ​ക​ര​നെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഫ്ള​യി​ങ് സ്ക്വാ​ഡ് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​തി​ന് മു​മ്പ് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.