പതങ്കയം അപകടം: നാ​ലാം ദി​വ​സ​ത്തെ തെരച്ചിലും വി​ഫ​ലം
Sunday, September 15, 2019 1:53 AM IST
മു​ക്കം: ആ​ന​ക്കാം​പൊ​യി​ൽ പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ കൊ​ണ്ടോ​ട്ടി ക​ട​പ്പാ​ടി പ​റ​മ്പി​ൽ​പീ​ടി​ക സ്വ​ദേ​ശി ആ​ഷി​ക്കി(23)​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ നാ​ലാം ദി​വ​സ​വും വി​ഫ​ലം.

ആ​ഷി​ക്കി​നാ​യി ക​ണ്ണീ​രോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ബ​ന്ധു​ക്ക​ളും പ​റ​മ്പി​ൽ പീ​ടി​ക നി​വാ​സി​ക​ളും. ഇ​ന്ന​ലെ കു​റ​ച്ചു​നേ​രം മാ​ത്ര​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​യ​ത്. ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ ശ​ക്ത​മാ​യ മ​ഴ​യും തു​ട​ർ​ന്നു മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യി. ഇ​തോ​ടെ നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ 4.30ന് പു​ന​രാ​രം​ഭി​ച്ചു. മു​ക്കം ഫ​യ​ർ​ഫോ​ഴ്സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ഏ​റെ സാ​ഹ​സി​ക​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ തെ​ര​ച്ചി​ൽ. പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ൻ ക​യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ച്ച​ത്.

തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രു​മെ​ന്ന് മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടു തൊ​ടി​ക​യി​ൽ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ആ​ഷി​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​റ് അം​ഗ സം​ഘം പ​വ​ർ​ഹൗ​സി​ന് സ​മീ​പം കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും മു​റ​മ്പാ​ത്തി ക​ർ​മ്മ സേ​ന, ക​ർ​മ്മ ഓ​മ​ശേ​രി, മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്, കോ​ട​ഞ്ചേ​രി പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പ​ല ത​വ​ണ മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത് ത​ട​സ​മാ​യി. ക​യാ​ക്ക​ർ​മാ​രും എ​ന്‍റെ മു​ക്കം സ​ന്ന​ദ്ധ സേ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും തെ​ര​ച്ചി​ലി​നു എ​ത്തി​യി​രു​ന്നു.