കു​റ്റ്യാ​ടി​യി​ലും പരിസരത്തും തെ​രു​വുനാ​യശ​ല്യം രൂ​ക്ഷം
Sunday, September 15, 2019 1:53 AM IST
കു​റ്റ്യാ​ടി: ടൗ​ണി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തു നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കു​ന്നു.

തി​ര​ക്കേ​റി​യ അ​ങ്ങാ​ടി​യി​ൽ പ​ക​ൽ പോ​ലും നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ആ​ശു പ ​ത്രി, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​വ ത​മ്പ​ടി​ക്കു​ന്ന​ത്. നേ​രം പു​ല​രു​ന്ന​തോ​ടെ റോ​ഡ് മു​ഴു​വ​ൻ നാ​യ​ക്കൂ​ട്ടം കൈ​യ​ട​ക്കും. പു​ല​ർ​ച്ചെ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും പ​ത്ര​വി​ത​ര​ണ​ക്കാ​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

വ​ള​ർ​ത്തു പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ശ​ല്യം ത​ട​യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.