ഓ​ണാ​ഘോ​ഷ സൗ​ഹൃ​ദ സം​ഗ​മം നടത്തി
Sunday, September 15, 2019 1:53 AM IST
താ​മ​ര​ശേ​രി: മ​ത സൗ​ഹാ​ര്‍​ദം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ വ്യാ​പാ​രി​ക​ള്‍ മാ​തൃ​ക​യാ​ണെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി താ​മ​ര​ശേ​രി യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ സൗ​ഹൃ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വി​ധ സാ​മു​ദാ​യി​ക നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ സം​ഗ​മം ശ്രദ്ധേയ​മാ​യി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മീ​ര്‍ മു​ഹ​മ്മ​ദ് ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത ചാ​ന്‍​സല​ര്‍ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, നാ​സ​ര്‍ ഫൈ​സി കൂ​ട​ത്താ​യ്, ക​രു​വാ​റ്റ ഇ​ല്ലം ബാ​ബു ന​മ്പൂ​തി​രി, സി. ​മോ​യി​ന്‍​കു​ട്ടി, വി.​എം. ഉ​മ്മ​ര്‍, ന​വാ​സ് ഈ​ര്‍​പ്പോ​ണ, കെ. ​സേ​തു​മാ​ധ​വ​ന്‍, വി​ജ​യ​ല​ക്ഷ്മി, ഹ​ബീ​ബ് ത​മ്പി, സു​നി​ല്‍ തി​രു​വ​മ്പാ​ടി, റെ​ജി ജോ​സ​ഫ്, കെ.​എം. മ​സൂ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു.