ചെ​ങ്ങോ​ടു​മ​ല​യ്ക്ക് കാ​വ​ലാ​ളാ​കാ​ൻ ഞ​ങ്ങ​ളു​ണ്ട്; വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ന​ട​ത്തി
Sunday, September 15, 2019 1:55 AM IST
പേ​രാ​മ്പ്ര : "ചെ​ങ്ങോ​ടു​മ​ല​യ്ക്ക് കാ​വ​ലാ​ളാ​കാ​ൻ ഞ​ങ്ങ​ളു​ണ്ട്" എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി അ​രി​ക്കു​ളം കെ​പി​എം​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ല​മു​ക​ളി​ലേ​ക്ക് സം​ര​ക്ഷ​ണയാ​ത്ര ന​ട​ത്തി.

ഹൈ​സ്കൂ​ളി​ലെ 50 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​രു​മാ​ണ് ഖ​ന​ന ഭീ​ഷ​ണി നേ​രി​ടു​ന്ന ചെ​ങ്ങോ​ടു​മ​ല​യു​ടെ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​ം പ​ഠി​ക്കാ​ൻ എ​ത്തി​യ​ത്. ജൈ​വ​വൈ​വി​ധ്യം മ​ന​സി​ലാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ മ​ല സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെടുത്താ​ണ് ഇ​റ​ങ്ങി​യ​ത്.

ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡും വ​ന​മി​ത്ര പു​ര​സ്കാ​രവും നേടിയ വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മാ​ന ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജി. മീ​ന, സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​രാ​യ ലി​നീ​ഷ് ന​ര​യം​കു​ളം, ബി​ജു കൊ​ള​ക്ക​ണ്ടി, ചെ​ന്നാ​ട്ടു​കു​ഴി ബി​ജീ​ഷ് അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, സി. ​എം. ഷി​ജു, വി​ദ്യാ​ർ​ഥിക​ളാ​യ ഇ. ​കെ. ആ​യി​ഷ ഹി​ബ, കെ. ​റി​ഫാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ. ​അ​ക്ഷ​ദ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.