അ​മി​ത വേ​ഗ​ം: സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് യു​വ​തി​യും കു​ഞ്ഞും തെ​റി​ച്ചുവീ​ണു
Sunday, September 15, 2019 1:55 AM IST
നാ​ദാ​പു​രം: അ​മി​ത വേ​ഗ​ത്തി​ൽ മ​ത്സ​രി​ച്ചോ​ടി​യ സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് യു​വ​തി​യും കു​ഞ്ഞും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. പു​റ​മേ​രി സ്വ​ദേ​ശി​നി കൂ​വ്വേ​രി കു​ന്നു​മ്മ​ൽ പി.​പി. ജ​സ്ന (34), മ​ക​ൾ അ​ഞ്ച് വ​യ​സു​കാ​രി ത​നു​ശ്രീ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ട​ക​ര​യി​ൽ നി​ന്ന് തൊ​ട്ടി​ൽ​പ്പാ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​സി​ആ​ർ ബ​സി​ൽ പു​റ​മേ​രി​യി​ൽ നി​ന്ന് ക​യ​റി​യ​താ​യി​രു​ന്നു ഇ​വ​ർ. ബ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

മൊ​ബൈ​ലിൽ സം​സാ​രി​ച്ച് ഒ​രു കൈ ​കൊ​ണ്ട് ഡ്രൈ​വ് ചെ​യ്ത് വ​രു​ന്ന​തി​നി​ടെ ക​ക്കം വെ​ള്ളി വ​ള​വി​ലാണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​യാ​യ യാ​ത്ര​ക്കാ​രി പ​റ​ഞ്ഞു.
ബ​സി​ന്‍റെ മു​ൻ ഡോ​റി​ന് മു​ക​ളി​ലേ​ക്ക് കു​ട്ടി​യു​മാ​യി വീ​ണ തോ​ടെ ഡോ​ർ തു​റ​ന്നാ​ണ് അ​പ​ക​ടം. ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി സ്റ്റാ​ഫ് നേ​ഴ്സാ​യ ജ​സ്ന​യു​ടെ ത​ല​യ്ക്ക് ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. ത​നു​ശ്രീ​യു​ടെ മു​ഖ​ത്തും കൈ​യ്ക്കു​മാ​ണ് പ​രി​ക്ക്.

ഇ​രു​വ​രെ​യും നാ​ദാ​പു​രം സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നാ​ദാ​പു​രം - മു​ട്ടു​ങ്ങ​ൽ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​രം മു​ത​ൽ പു​റ​മേ​രി വ​രെ വീ​തി കൂ​ട്ടി ഒ​ന്നാം ഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.