മു​സ്ലിം ലീ​ഗിന്‌റെ പ്ര​തി​ഷേ​ധം കാ​പ​ട്യം: ഐ​എ​ൻ​എ​ൽ
Sunday, September 15, 2019 1:58 AM IST
മ​ല​പ്പു​റം : സം​ഘ​പ​രി​വാ​റും കേ​ന്ദ്ര സ​ർ​ക്കാ​രും ന​ട​പ്പാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ മൗ​നം പാ​ലി​ക്കു​ന്ന​മു​സ്ലിം ലീ​ഗി​ന്‍റെ കാ​പ​ട്യം സ്വ​ന്തം അ​ണി​ക​ളും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​വും തി​രി​ച്ച​റി​യു​മെ​ന്നു ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ.​പി അ​ബ്ദു​ൾ വ​ഹാ​ബ്.
മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഐ​എ​ൻ​എ​ൽ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ.​എം ജ​ബ്ബാ​ർ​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ച്ച്. മു​ഹ​മ്മ​ദ​ലി, സി.​എ​ച്ച്. മു​സ്ത​ഫ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ​കോ​യ ത​ങ്ങ​ൾ, എം.​എം. സു​ലൈ​മാ​ൻ, ഒ.​പി.​ഐ. കോ​യ, ജ​ലീ​ൽ പു​ന​ലൂ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റ് മെം​ബ​ർ​മാ​രാ​യ വ​ഹാ​ബ്ഹാ​ജി, എ​ൻ.​കെ. അ​ബ്ദു​ൾ അ​സീ​സ്, എം ​ക്കോം. ന​ജീ​ബ്, ഇ.​സി. മു​ഹ​മ്മ​ദ്, നാ​ഷ​ണ​ൽ പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ അ​ഹ​മ്മ​ദ്, ഐ​എം​സി​സി നേ​താ​ക്ക​ളാ​യ യൂ​ന​സ് മൂ​ന്നി​യൂ​ർ, മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ, ഹാ​ഷിം കോ​യ താ​നൂ​ർ, എ​ൻ​എ​സ്എ​ൽ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മ​ശ്ഹൂ​ദ്, അ​ബ്ദു​ള്ള ബാ​ഫ​ഖി ത​ങ്ങ​ൾ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​മൊ​യ്തീ​ൻ​കു​ട്ടി ഹാ​ജി, എം. ​അ​ല​വി​ക്കു​ട്ടി, പ്ര​ഫ. കെ.​കെ മു​ഹ​മ്മ​ദ്, ഖാ​ലി​ദ് മ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.
ക​ണ്‍​വ​ൻ​ഷ​നി​ൽ ജി​ല്ല​യി​ലെ മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ക​യും വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നു രാ​ജി​വ​ച്ച് ഐ​എ​ൻ​എ​ല്ലി​ൽ ചേ​ർ​ന്ന 50 പേ​ർ​ക്ക് മെം​ബ​ർ​ഷി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഒ.​കെ ത​ങ്ങ​ൾ സ്വാ​ഗ​ത​വും പി.​കെ.​എ​സ് മു​ജീ​ബ് ഹ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.