ഡാമും പരിസരവും പുതുമോടിയിൽ; പെ​രു​വ​ണ്ണാ​മൂ​ഴി​യിൽ സ​ന്ദ​ർ​ശ​ക​രു​ടെ തിരക്ക്
Sunday, September 15, 2019 1:59 AM IST
പേ​രാ​മ്പ്ര: ജി​ല്ല​യിലെ പ്ര​ധാ​ന ടൂ​റി​സ്റ്റു കേ​ന്ദ്ര​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​മേ​ഖ​ല കൂ​ടു​ത​ൽ ഭം​ഗി​യാ​ർ​ന്ന​തോ​ടെ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്. ബ​ല​പ്പെ​ടു​ത്ത​ലിനു​വേ​ണ്ടി ര​ണ്ടു വ​ർ​ഷ​മാ​യി അ​ട​ച്ചി​രു​ന്ന അ​ണ​ക്കെ​ട്ടു ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ടൂ​റി​സ്റ്റു​ക​ൾ​ക്കു തു​റ​ന്നു കൊ​ടു​ത്തു. ഡാം ​മൊ​ത്തം പെ​യി​ന്‍റ​ടി​ച്ചു മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് നൂ​റി​ൽ​പ്പ​രം വൈ​ദ്യു​തി വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചു.
ഡാം ​പ​രി​സ​ര​ത്തെ കാ​ട് വെ​ട്ടി നീ​ക്കു​ന്ന പണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​ല​സേ​ച​ന വ​കു​പ്പി​നു കീ​ഴി​ലാണ് പെ​രു​വ​ണ്ണാ​മൂ​ഴി അ​ണ​ക്കെ​ട്ട്.