പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ർവേയ്ക്ക് ഡ്രോ​ണ്‍: പ​രി​ഭ്രാ​ന്തരായി നാട്ടുകാർ
Sunday, September 15, 2019 1:59 AM IST
നാ​ദാ​പു​രം: വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് പ​രി​സ​ര​ത്ത് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി ഡ്രോ​ണ്‍ പ​റ​ത്തി​യ​ത് പ​ഞ്ചാ​യ​ത്ത് സ​ര്‍​വേ​യ്ക്ക് വേ​ണ്ടി. വെ​ള​ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ​യും, നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യു​മാ​യ വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് പ​രി​സ​ര​ത്തും വി​ഷ്ണു​മം​ഗ​ലം ക്ഷേ​ത്ര പ​രി​സ​ര​ത്തും ഡ്രോ​ണ്‍ കാ​മ​റ പ​റ​ത്തി​യ​ത്.

ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ലും മ​റ്റും വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും രാ​ത്രി​യി​ലും ഡ്രോ​ണ്‍ പ​റ​ത്തി​യ​വ​രെ പ​റ്റി വി​വ​രം ല​ഭി​ച്ചി​ല്ല. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വി​വ​ര​ം ശേ​ഖ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി അ​ധി​കൃ​ത​രാ​ണ് ഡ്രോ​ൺ പ​റ​പ്പി​ച്ച​തെ​ന്ന് മ​ന​സി​ലാ​യ​ത്.

പ​ഞ്ചാ​യ​ത്ത് ഇ​ന്‍റ​ലി​ജ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ക്ത​മാ​യ ഇ​മേ​ജി​ന് വേ​ണ്ടി ഗൂ​ഗി​ള്‍ ഇ​മേ​ജി​ന് പ​ക​ര​മാ​യാ​ണ് ഡ്രോ​ണ്‍ സ​ര്‍​വേ ന​ട​ത്തി​യ​ത്.​കു​ന്നോ​ത്ത് പ​റ​മ്പ് പ​ഞ്ചാ​യ​ത്ത്,പാ​നൂ​ര്‍, കൊ​ടു​വ​ള​ളി, ഫ​റോ​ക്ക്, ത​ല​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ സ​ര്‍​വേ ക​ഴി​ഞ്ഞു.

ഡ്രോ​ണ്‍ സ​ര്‍​വേ ക​ഴി​ഞ്ഞാ​ൽ എ​ല്ലാ വീ​ടു​ക​ളി​ലും ക​യ​റി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും, പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളും ട്രാ​ക്ക് ചെ​യ്ത് റോ​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​ടെ കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പാ​ര്‍​ക്കി​ലെ ജോ​യോ​ഗ്രാ​ഫി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം വി​ഭാ​ഗ​മാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്.