ലിഫ്റ്റുകൾ പണിമുടക്കിൽ; മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റിയിൽ ദുരിതം
Monday, September 16, 2019 12:08 AM IST
മെ‌​ഡി​ക്ക​ൽ കോ​ള​ജ്: കോ​ഴി​ക്കോ​ട് ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി​യി​ലെ ലി​ഫ്റ്റു​ക​ൾ സാ​ദാ​സ​മ​യ​വും പ​ണി​മു​ട​ക്കി​ൽ. ഇവിടെ നാ​ല് ലി​ഫ്റ്റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇവ ഏ​തു സ​മ​യ​വും പ്രവർത്ത നരരഹിതമായപ്പോഴാണ്് പൊ​ളി​ച്ചു മാ​റ്റി പു​തി​യ ര​ണ്ടെ​ണ്ണം സ്ഥാപിച്ച​ത്. പ​ക്ഷേ അ​റ്റ​കു​റ്റ​റ്റ​പ​ണി​ തീ​ർ​ക്കാ​നു​ള്ള​തി​നാ​ൽ പ്ര​വ​ർ​ത്ത​നം പാ​തി​വ​ഴി​യി​ലാ​ണ്. നി​ല​വി​ലു​ള്ള ര​ണ്ട് ലി​ഫ്റ്റു​ക​ൾ എ​പ്പോ​ഴും പ​ണി​മു​ട​ക്കാ​ണ്. ഇ​തു മൂ​ലം രോ​ഗി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ചെ​റു​തൊ​ന്നു​മ​ല്ല. ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ അ​വ​സ്ഥ​യാ​ണ് ഏ​റെ ദ​യ​നീ​യം. ആ​റാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പ​ല രോ​ഗി​ക​ളും ശ്ര​മ​പ്പെ​ട്ട് ഗോ​വ​ണി ക​യ​റി​യാ​ണ് എ​ത്താ​റു​ള്ള​ത്. സ്ട്ര​ക്ച്ച​റി​ലോ വീ​ൽ ചെ​യ​റി​ലോ കൊ​ണ്ടു വ​രാ​മെ​ന്നു വ​ച്ചാ​ൽ അ​ഞ്ചാം​നി​ല വ​രെ മാ​ത്ര​മാ​ണ് റാം​പു​ള്ള​ത്. ഇ​വി​ടെ എ​ത്തി​ക്കു​ന്ന രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ മു​ക​ളി​ലേ​ക്ക് എ​ടു​ത്തു കൊ​ണ്ടു പോ​വു​ക​യാ​ണ്. കൂ​ടാ​തെ സ്ട്രോ​ക്ക് ഐ​സി​യു മൂ​ന്നാം നി​ല​യി​ലും നെ​ഫ്രോ​ള​ജി നാ​ലി​ലും ഉ​ദ​ര​രോ​ഗ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​ഞ്ചി​ലു​മാ​ണ്. ഹൃ​ദ​യാ​ഘാ​തം, ഞ​ര​മ്പ് സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ അ​തീ​വ ക​രു​ത​ലോ​ടെ കാ​ണേ​ണ്ട രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​ക​ളെ​ല്ലാം ര​ണ്ട് മു​ത​ൽ ആ​റ് വ​രെ​യു​ള്ള നി​ല​ക​ളി​ലാ​ണ്. ലി​ഫ്റ്റി​ല്ലാ​തെ രോ​ഗി​ക​ളെ ഇ​വി​ടെ​യെ​ത്തി​ക്കു​ക അ​തീ​വ പ്ര​യാ​സ​മാ​ണ്.
ചി​കി​ൽ​സ​ാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി ഡോ​ക്ട​ർമാരും ന​ഴ്സു​മാ​രും പ​ല​ത​വ​ണ ഗോ​വ​ണി ക​യ​റി​യി​റ​ങ്ങി ന​ടു​വൊ​ടി​യു​ക​യാ​ണ്. ഓ​പ്പ​റേ​ഷ​ൻ തി​യ്യേ​റ്റ​റി​ലേ​ക്കും ഐ​സി​യു​വി​ലേ​ക്കും അ​ടി​യ​ന്ത​ര​മാ​യി പോ​കു​ന്ന ഡോ​ക്ട​ർ​മാ​രും ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​തേ ഗോ​വ​ണി ത​ന്നെ​യാ​ണ്.