ബാ​ലക​ലോ​ത്സ​വം ന​ട​ത്തി
Monday, September 16, 2019 12:08 AM IST
തി​രു​വ​ന്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന താ​മ​ര​ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ബാ​ല​ക​ലോ​ത്സ​വം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെയ്തു. താ​മ​ര​ശേ​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​മ്പ​ല​മ​ണ സൗ​പ​ർ​ണ്ണി​ക​, പു​ല്ലൂ​രാം​പാ​റ നെ​ഹ്‌​റു മെ​മ്മോ​റി​യ​ൽ , പു​ന്ന​ക്ക​ൽ നാ​ഷ​ണ​ൽ , ആ​ന​ക്കാം​പൊ​യി​ൽ വി.​കെ. കൃ​ഷ്ണ മേ​നോ​ൻ മെ​മ്മോ​റി​യ​ൽ , മ​ര​ഞ്ചാ​ട്ടി പ്ര​ഭാ​ത് എന്നീ ലൈബ്രറികളുടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ.​കെ. പ്ര​ദീ​പ​ൻ, ബോ​സ് ജേ​ക്ക​ബ്, ജോ​സ് മാ​ത്യു, സി.​സി. ആ​ൻ​ഡ്രൂ​സ്, ടി.​ടി. തോ​മ​സ്, സാ​ല​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​ന​ം ചെയ്തു. തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് പള്ളി അ​സിസ്റ്റന്‍റ് വി​കാ​രി. ഫാ. ​ചാ​ക്കോ കോ​താ​നി​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണ​ം ന​ട​ത്തി. ​മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രാ​മീ​ണ ഗ്ര​ന​ഥാ​ല​യം എ​ളേ​റ്റി​ൽ ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി.