ഇന്ത്യയിൽ മ​ാധ്യ​മ​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​കുന്നു: സെ​ബാ​സ്റ്റ്യ​ൻ പോ​ൾ
Monday, September 16, 2019 12:10 AM IST
കു​റ്റ്യാ​ടി: മാ​ധ്യ​മ സ്വാ​ത​ന്ത്രം ഇ​ല്ലാ​താകുന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണെ​ന്നും രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യേ​യും നേ​താ​ക്ക​ളെ​യും കുറിച്ച് പ​റ​യാ​ൻ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ സ്വ​യം നി​യ​ന്ത്ര​ണം ന​ട​ത്തു​ന്നുവെ​ന്നും മുൻ എംപി ഡോ.​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ. തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ന​ട​ന്ന മാ​ധ്യ​മ സെ​മി​നാ​റി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പി.​ജി. ജോ​ർ​ജ്ജ് അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​കെ. ദി​നേ​ശ​ൻ, കെ. ​കൃ​ഷ്ണ​ൻ, കെ.​കെ. സു​രേ​ഷ്, പി. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.