പ്ര​ള​യം ത​ക​ർ​ത്തെറിഞ്ഞ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി ക​ണ്ണൂ​ർ തി​രു​ക്കു​ടും​ബ ഇ​ട​വ​ക
Monday, September 16, 2019 12:10 AM IST
ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് പു​ത്ത​ൻ വീ​ടൊ​രു​ക്കി ക​ണ്ണൂ​ർ തി​രു​ക്കു​ടും​ബ ദേ​വാ​ല​യം. വീ​ട് ന​ഷ്ട​പ്പെ​ട്ട മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പ​ര​ക്കാ​ട്ട് ബേ​ബി​ക്കും കു​ടും​ബ​ത്തി​നും വേ​ണ്ടി നി​ർ​മി​ച്ച വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പും താ​ക്കോ​ൽ​ദാ​ന​വും ഇ​ന്ന​ലെ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ തി​രു​ക്കു​ടും​ബ ഇ​ട​വ​ക​യി​ലെ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.
മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജി​ൽ​സ​ൺ കോ​ക്ക​ണ്ട​ത്തി​ൽ, ക​ണ്ണൂ​ർ ഹോ​ളി ഫാ​മി​ലി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ, വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​പ്പു​റ​ത്ത്, ട്ര​ഷ​റ​ർ റെ​ജി പ​ന​ന്താ​നം, ട്ര​സ്റ്റി ടോ​മി പ്ലാ​ശ​നാ​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഇ​ട​വ​ക​യി​ലെ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, മി​ഷ​ൻ ലീ​ഗ് തു​ട​ങ്ങി​യ എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും മു​ഴു​വ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി ടൗ​ൺ ഇ​ട​വ​കാം​ഗ​മാ​യ പെ​രു​വ​ക​യി​ലെ മേ​ച്ചേ​രി കു​ഞ്ഞേ​ട്ട​ൻ സം​ഭാ​വ​ന ചെ​യ്ത അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ര​ണ്ടു കി​ട​പ്പു​മു​റി​ക​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച​ത്.