പാ​ർ​ട്ടി​ക്കു​വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കു​ന്നവരോട് ചി​റ്റ​മ്മ ന​യ​മെന്ന്
Tuesday, September 17, 2019 12:41 AM IST
മു​ക്കം: ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ ത​ട്ടി​ൽ പാ​ർ​ട്ടി​ക്കു​വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കു​ന്നവരോടുള്ള ചി​റ്റ​മ്മ ന​യ​ം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) തി​രു​വ​മ്പാ​ടി നി​യോ​ജ ക ​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്ത വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പോ​ലും ക​ന​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ട്ട​തെ​ന്ന് ഡി​കെ​ടി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു കൊ​യ​ങ്ങോ​റ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ര​ഹാം ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. എ.​കെ. മു​ഹ​മ്മ​ദ്‌, ദാ​മോ​ദ​ര​ൻ, പ​രീ​ത്, കേ​ശ​വ​ൻ, ബാ​ബു, രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.