കാ​ർ​ഗോ നി​ര​ക്ക് വ​ർ​ധന പി​ൻ​വ​ലി​ക്ക​ണം: എം.​കെ. രാ​ഘ​വ​ൻ എം​പി
Tuesday, September 17, 2019 12:42 AM IST
കോ​ഴി​ക്കോ​ട്‌: കരിപ്പൂർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്‌ ഷാ​ർ​ജ, ദു​ബൈ സെ​ക്ട​റൂ​ക​ളി​ലേ​ക്കു​ള്ള കാ​ർ​ഗോ നി​ര​ക്ക്‌ എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും വ​ർധിപ്പി​ച്ച ന​ട​പ​ടി ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എം.​കെ രാ​ഘ​വ​ൻ എം​പി.
ക​രി​പ്പൂ​രി​ൽ മാ​ത്രം ചാർജ് വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി ഈ എ​യ​ർ​പോർ​ട്ടി​നെ ത​ക​ർ​ക്കാനുള്ള നീക്കത്തിന്‍റെ ഭാ​ഗ​മാ​ണ്. മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ ച​ര​ക്കു നീ​ക്ക​ത്തി​ൽ വ​ൻ​പു​രോ​ഗ​തി​യാ​ണു ക​രി​പ്പൂ​ർ കൈ​വ​രി​ച്ച​ത്‌. മ​ല​ബാ​റി​ൽ നി​ന്ന്‌ വ​ൻ തോ​തി​ൽ പ​ഴം-​പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ ക​രി​പ്പൂ​ർ വ​ഴി ക​യ​റ്റു​മ​തി ന​ട​ക്കു​മ്പോ​ൾ ഇ​രു​പ​ത്ത​ഞ്ച്‌ ശ​ത​മാ​നം വ​ർ​ധന ന​ട​പ്പി​ൽ വ​രു​ത്തി​യ​ത്‌ മ​റ്റ്‌ സ്വ​കാ​ര്യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്നതിന്‍റെ പ്രത്യ​ക്ഷ തെ​ളി​വാ​ണെ​ന്നും എംപി പ​റ​ഞ്ഞു.
അ​തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​ർ​വീസു​ക​ൾ അ​നു​വ​ദി​ക്കാ​തെ​യും വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വ്വീ​സ്‌ ആ​രം​ഭി​ക്കു​ന്ന​ത്‌ വൈ​കി​പ്പി​ച്ചും ക​രി​പ്പൂ​രി​നെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണുണ്ടാകുന്നതെന്നും എം​പി വ്യോ​മ​യാ​ന മ​ന്ത്രി​ക്കു​ള്ള ഫാ​ക്സ്‌ സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​ത്ത​ര​ം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്‌ പോ​യാ​ൽ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ട്‌ കൂ​ടി പ്ര​ത്യ​ക്ഷ സ​മ​രം ആരംഭിക്കുമെന്നും എം​പി സൂ​ചി​പ്പി​ച്ചു. വ്യോ​മ​യാ​ന മ​ന്ത്രി, എ​യ​ർ ഇ​ന്ത്യ സി​എം​ഡി എ​ന്നി​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ചെയ്തു.