ഇ​ശ​ൽ നി​ലാ​വ് ടി​ക്ക​റ്റ് വി​ൽ​പ്പ​ന തുടങ്ങി
Wednesday, September 18, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: കു​ടും​ബ​ശ്രീ​യു​ടെ ജ്വാ​ല ഇ​വ​ന്‍റ മാ​നേ​ജ്‌​മെ​ന്‍റ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സം​ഗീ​ത വി​രു​ന്ന് ഇ​ശ​ൽ നി​ലാ​വ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വൈ​കുന്നേരം അ​ഞ്ചി​ന് ടാ​ഗോ​ർ ഹാ​ളി​ൽ നടക്കും. മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി​ക്ക​റ്റ് വി​ൽ​പ്പ​ന ജി​ല്ലാ ക​ള​ക്ട​ർ സാ​ബ ശി​വ റാ​വു ഉദ്ഘാടനം ചെയ്തു. ജി​ല്ലാ മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ പി.​സി. ക​വി​ത ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.
ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ശ്രീ സ്പെ​ഷ​ൽ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ പു​തി​യ സം​രം​ഭ​മാ​ണു ജ്വാ​ല. ഇവർ നടത്തുന്ന ആദ്യ പരിപാടിയായ ഇശൽനിലാവിനു പി​ന്ന​ണി ഗാ​യ​ക​രാ​യ കെ.​ജി മാ​ർ​ക്കോ​സ്, ര​ഹ​ന എ​ന്നി​വ​ർ നേതൃത്വം നൽകും.

വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം

കോ​ഴി​ക്കോ​ട്:​വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നം- വ​ന്യ​ജീ​വി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ലേ​ക്ക് എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു.
ഓ​ണ്‍​ലൈ​നിലാണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www.forest.kerala.gov.in ലെ ​വൈ​ല്‍​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്ര​ഫി കോ​ണ്‍​ട​സ്റ്റ് 2019 എ​ന്ന പ്ര​ത്യേ​ക ലി​ങ്കി​ലൂ​ടെ വേ​ണം ഫോ​ട്ടോ​ക​ള്‍ അ​പ് ലോ​ഡ് ചെ​യ്യാ​ന്‍.
30ന് വൈ​കുന്നേരം അഞ്ചുവ​രെ അ​പ് ലോ​ഡ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്ക് കാഷ് അ​വാ​ര്‍​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.