ഫ്ര​ണ്ട് ഓ​ഫീ​സിൽ ടോക്കൺ സംവിധാനം
Wednesday, September 18, 2019 12:34 AM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‍ ഫ്ര​ണ്ട് ഓ​ഫീ​സിൽ സേ​വ​ന​ങ്ങ​ള്‍​ക്ക് ടോ​ക്ക​ന്‍ സംവിധാനം ഏ​ര്‍​പ്പെ​ടു​ത്തി. പ്രസിഡന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈസ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പി.​എ​സ്. മു​ഹ​മ്മ​ദ​ലി, കെ. ​മ​ഞ്ചി​ത, ജ​സി ശ്രീ​നി​വാ​സ​ന്‍, വാ​ര്‍​ഡ് മെ​ംബര്‍ പി.​പി. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ ബ​ഷീ​ര്‍, ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ദേ​വ​ദാ​സ്, സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആദരിക്കൽ ഒക്ടോബർ രണ്ടിന്

കോ​ഴി​ക്കോ​ട്: ന്യൂ​മൂ​ണ്‍ ഇ​ന്ത്യ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സാ​മൂ​ഹ്യ,സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 151 പേ​രെ ആ​ദ​രി​ക്കു​ന്നു. രാ​വി​ലെ പ​ത്തി​ന് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. ജി​ല്ല​യി​ലെ ചേ​രി പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ആ​രോ​ഗ്യ സെ​മി​നാ​റും ന​ട​ത്തും. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം 29-ന് ​വെ​സ്റ്റ് ഹി​ല്‍ ശാ​ന്തി​ന​ഗ​ര്‍ കോ​ള​നി​യി​ല്‍ ന​ട​ക്കും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ റാ​ണി​ജോ​യ്, രാ​മ​ദാ​സ് വേ​ങ്ങേ​രി, ജാ​ക്‌​സ​ണ്‍ ആ​ല്‍​ബ​ര്‍​ട്ട്, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.