ജി​ല്ലാ ജൂ​ണി​യ​ർ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷിപ്പ് തുടങ്ങി
Wednesday, September 18, 2019 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള 16-ാമ​ത് ജി​ല്ലാ ജൂ​ണി​യ​ർ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കെ​എം​ഒ എ​ച്ച്എ​സ്എ​സ് കൊ​ടു​വ​ള്ളി​യും ഹൈ​ടെ​ക് പ​ബ്ലി​ക് സ്കൂ​ൾ ക​ല്ലാ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി എം​ജെ എ​ച്ച്എ​സ്എ​സ് എ​ളേ​റ്റി​ലും , പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഹൈ​ടെ​ക് പ​ബ്ലി​ക് സ്കൂ​ൾ ക​ല്ലാ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പീ​ഡ് ബോ​ൾ അ​ക്കാ​ഡ​മി കോ​ട​ഞ്ചേ​രി​യും സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ക​ല്ലാ​നോ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് വ​ട​ക​ര​യും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. ജോ​സ്, പ്രി​ൻ​സി​പ്പ​ൽ ജ​സ് ലി ​ജോ​ൺ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സി​സ് സൊ​ബാ​സ്റ്റ്യ​ൻ, പി.​ടി. അ​ബ്ദു​ൽ മു​ജീ​ബ്, സി​ന്ധു ഷി​ജോ, സ​ണ്ണി ജോ​ർ​ജ്, ജി​ൻ​ഷ ക​ല്ലി, കെ. ​അ​ഞ്ചു, വ​ർ​ണ വ​ത്സ​ൻ, ജി​ല്ലാ ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എം എ​ഡ്വേ​ർ​ഡ് അ​നീ​സ് മ​ട​വൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൈ​ന​ൽ ഇ​ന്ന് ന​ട​ക്കും.