വ്യ​വ​സാ​യ സൗ​ഹൃ​ദ ഗ്രാ​മ​പ​ഞ്ചാ​യ​ത്താകാൻ കാ​ര​ശേ​രി ഒരുങ്ങുന്നു
Wednesday, September 18, 2019 12:34 AM IST
മു​ക്കം: പു​തു​താ​യി വ്യ​വ​സാ​യ സം​ര​ംഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി സം​സ്ഥാ​ന​ത്തെ ആ​ദ്യ വ്യ​വ​സാ​യ സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​വാ​നൊ​രു​ങ്ങി കാ​ര​ശേ​രി. പൂ​ർ​ണ്ണ​മാ​യും പ്ര​കൃ​തി സൗ​ഹൃ​ദ വ്യ​വ​സാ​യ​മാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യ​വ​സാ​യ സം​ര​ഭ​ക​രാ​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന യു​വാ​ക്ക​ൾ, പ്ര​വാ​സി​ക​ൾ, ഗ​ൾ​ഫി​ൽ നി​ന്ന് തി​രി​ച്ചു വ​ന്ന​വ​ർ, ഇ​പ്പോ​ൾ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്. നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ധാ​ന വ്യ​വ​സാ​യം ക്വാ​റി, ക്ര​ഷ​ർ മേ​ഖ​ല​യി​ലാ​ണ്. ഇ​ത് മി​ക​ച്ച വ​രു​മാ​ന മാ​ർ​ഗമാ​ണെ​ങ്കി​ലും പ്ര​കൃ​തി​ക്ക് ഭീ​ഷ​ണി​യാ​ണ​ന്ന തി​രി​ച്ച​റി​വും പ​ഞ്ചാ​യ​ത്തി​നെ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം ത​ന്നെ നി​ല​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​വും പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. സം​സ്ഥാ​ന ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സു​സ്ഥി​രം കാ​ര​ശേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി
സം​രം​ഭ​ക കൂ​ട്ടാ​യ്മ​യൊ​രു​ക്കി ബി​സി​ന​സ് ക്ല​ബും പ​ഞ്ചാ​യ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​ദ്യ​പ​ടി​യെ​ന്നോ​ണം ന​ട​ന്ന യോ​ഗ​ത്തി​ൽ താ​ഹി​ർ കാ​ഗ​സ് ക​ൺ​വീ​ന​റാ​യും വി​ജേ​ഷ് വി. ​തോ​ട്ട​ക്കാ​ട് ചെ​യ​ർ​മാ​നാ​യും ബി​സി​ന​സ് ക്ല​ബ്ബ് രൂ​പീ​ക​രി​ച്ചു. ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫി​സ​ർ ടി. ​ന​ഹീം യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ വി​പു​ല​മാ​യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചും വാ​ർ​ഡ്ത​ല യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്തും പ​ദ്ധ​തി വ്യാ​പ​ക​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കൊ​പ്പം തൊ​ഴി​ൽ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത് വ​ഴി സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ.