ഒന്നേകാൽ കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, September 18, 2019 12:34 AM IST
വ​ട​ക​ര: വ​ട​ക​ര​യി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. 1.300 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കു​റ്റ്യാ​ടി നെ​ട്ടൂ​രി​ലെ തു​ന്പ​കു​ന്ന​ത്ത് ക​ബീ​ർ (36)നെ​യാ​ണ് എ​സ്ഐ ഷ​റ​ഫു​ദീ​നും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.
വ​ട​ക​ര​യി​ൽ ട്രെ​യി​നി​റ​ങ്ങി​യ ഇ​യാ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​ണ് വ​ല​യി​ലാ​യ​ത്. മു​ൻ​പ് ക​ള​വു കേ​സി​ൽ​പ്പെട്ട് ജ​യി​ലി​ൽ കി​ട​ന്ന പ്ര​തി​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി, ഈ​റോ​ഡ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. ഒ​രു കി​ലോ ക​ഞ്ചാ​വ് 20,000 രൂ​പ​യ്ക്കു വാ​ങ്ങി 40,000 രൂ​പയ്ക്കു മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ഞ്ചു ഗ്രാ​മി​ന് 500 രൂ​പ വ​ച്ചു ചി​ല്ല​റ​യാ​യും വി​ല്പ​ന​യു​ണ്ട്. വ​ട​ക​ര, കൊ​യി​ലാ​ണ്ടി, ചോ​ന്പാ​ൽ, നാ​ദാ​പു​രം, കു​റ്റ്യാ​ടി ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ല്പ​ന. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ലെ എ​എ​സ്ഐ​മാ​രാ​യ സി.​എ​ച്ച്. ഗം​ഗാ​ധ​ര​ൻ, കെ.​പി. രാ​ജീ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ യു​സ​ഫ് ചാ​ലി​ൽ, വി.​വി. ഷാ​ജി എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്