എ​ര​വ​ട്ടൂ​രി​ൽ അ​ക്ര​മം: നാ​ലുപേ​ർ​ക്ക് പ​രി​ക്ക്
Wednesday, September 18, 2019 12:34 AM IST
പേ​രാ​മ്പ്ര: എ​ര​വ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന് സ​മീ​പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് - സി​പി​എം സം​ഘ​ട​ന​ക​ളി​ൽപ്പെ​ട്ട ര​ണ്ട് വീ​തം പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​ർ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12നാണു സം​ഭ​വം.

ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ച​തി​ൽ പ്രതിഷേ​ധി​ച്ചു

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ് പ​യോ​ണ​യി​ല്‍ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട ചു​മ​രി​ല്‍ സ്ഥാ​പി​ച്ച ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​കം സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​തി​ല്‍ ക​ട്ടി​പ്പാ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ന​തു ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 14 ല​ക്ഷം രൂ​പ ചെല​വി​ല്‍ നി​ര്‍​മ്മി​ച്ച കെ​ട്ടി​ടം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബീ​ന ബീ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.
ഒ​രേ ദി​വ​സം ഒ​രേ വേ​ദി​യി​ല്‍ ന​ട​ന്ന ര​ണ്ടു ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളി​ല്‍ ഒ​ന്നി​ന്‍റെ ശി​ലാ​ഫ​ല​കം മാ​ത്രം അ​ങ്ക​ണ​വാ​ടി കോ​മ്പൗ​ണ്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​ള​ക്കി മാ​റ്റി കൊ​ണ്ടു​പോ​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​ര്‍​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഹം​സ​ഹാ​ജി, പ്രേം​ജി ജെ​യിം​സ്, ബി​ജു ക​ണ്ണ​ന്ത​റ, ബെ​ന്നി ടി ​ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഷാ​ഹിം, ബീ​ന ജോ​ര്‍​ജ്ജ്, വ​ത്സ​മ്മ അ​നി​ല്‍, വി​ജി​ഷ് ക​ട്ടി​പ്പാ​റ, എ​ന്‍.​ജി.​ഗി​രി​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.