സൗ​ത്ത് ബീ​ച്ച് ശു​ചീ​ക​രി​ക്കും
Thursday, September 19, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ കോ​സ്റ്റ​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക്ളീ​ന്‍ ബീ​ച്ച് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​വ​സ​മാ​യ 21 -ന് ​രാ​വി​ലെ എ​ട്ട് മു​ത​ല്‍ കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ച് പ​രി​സ​രം ശു​ചീ​ക​രി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം.