ഭൂ​മി​ക്കാ​യി കു​ട നി​വ​ര്‍​ത്തി കു​രു​ന്നു​ക​ള്‍
Thursday, September 19, 2019 12:25 AM IST
ഫ​റോ​ക്ക്: ത​ക​ര്‍​ക്ക​രു​തേ ഓ​സോ​ണ്‍ പാ​ളി​ക​ളെ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ല്ലൂ​ര്‍ നാ​രാ​യ​ണ ബേ​സി​ക് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഓ​സോ​ണ്‍ ദി​നം ആ​ച​രി​ച്ചു. ഭു​മി​യു​ടെ സം​ര​ക്ഷ​ണ പാ​ളി​യാ​യ ഓ​സോ​ണി​നെ ത​ക​ര്‍​ക്കു​ന്ന കാ​ര്‍​ബ​ണി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ല്‍ സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തി. ഭു​മി​ക്ക് സം​ര​ക്ഷ​ണ​ത്തി​ന്‍റെ ക​വ​ച​മൊ​രു​ക്കു​ക എ​ന്ന സ​ന്ദേ​ശ​ത്തി​ല്‍ കു​രു​ന്നു​ക​ള്‍ വ​ര്‍​ണ കു​ട​ക​ള്‍ വി​രി​ച്ചും ദി​നാ​ച​ര​ണം ശ്ര​ദ്ധേ​യ​മാ​ക്കി. ഹെ​ഡ്മാ​സ്റ്റ​ര്‍ ടി. ​സു​ഹൈ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ സൈ​ക്കി​ള്‍ റാ​ലി ന​ട​ത്തി​യ​ത്.

ഓ​സോ​ണ്‍ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ ച​ട​ങ്ങ് പി. ​ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ഉ​പ പ്ര​ധാ​ന​മ​ന്ത്രി ഷാ​ന്‍ രാ​ജ് ഓ​സോ​ണ്‍ ദി​ന സ​ന്ദേ​ശം ന​ല്‍​കി. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​റ, അ​ധ്യാ​പ​ക​രാ​യ പി.​കെ. ആ​യി​ഷ, ടി. ​ശു​ഹൈ​ബ, ടി. ​ഷ​മീ​ന, ടി.​പി. മി​നി​മോ​ള്‍, എ. ​രാ​ജു, കെ. ​ബീ​ന, പി.​കെ. പ്ര​സീ​ത, വി. ​ബി​ന്ദു, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍​കി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ പോ​സ്റ്റ​ര്‍ ത​യ്യാ​റാ​ക്കി.