സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി​ക​ള​ല്ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത് : സ്പീ​ക്ക​ര്‍
Thursday, September 19, 2019 12:25 AM IST
താ​മ​ര​ശേ​രി: സൂ​പ്പ​ര്‍ സ്പെ​ഷാലി​റ്റി​ക​ള്‍​ക്ക് പ​ക​രം എ​ല്ലാ​യി​ട​ത്തും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. കൊ​ടു​വ​ള്ളി​യി​ലാ​രം​ഭി​ച്ച ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്ത് പു​തി​യ രോ​ഗ​ങ്ങ​ള്‍ ഉ​ത്ഭ​വി​ക്കു​ന്ന​തി​നെക്കു​റി​ച്ച് ഗൗ​ര​വ​മാ​യ പ​ഠ​ന​വും അ​ന്വേ​ഷ​ണ​വും വേ​ണം. രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം രോ​ഗ​പ്ര​തി​രോ​ധ​വും ആ​രോ​ഗ്യ​വു​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പു​തി​യ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ദ​യ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ല്‍ കൊ​ടു​വ​ള്ളി സി​റാ​ജ് ബൈ​പാ​സ് റോ​ഡി​ലെ സി​റാ​ജ് കെ​ട്ടി​ട​ത്തി​ലാ​ണ് ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ച​ത്.

1500 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടൊ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റര്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ദി​വ​സ​വും 30 പേ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഇ​വി​ടെ നി​ന്നും ഡ​യാ​ലി​സി​സ് ചെ​യ്യാം. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം വി.​കെ.​സി. മു​ഹ​മ്മ​ദ് കോ​യ എം​എ​ല്‍​എ നി​ര്‍​വ്വ​ഹി​ച്ചു. പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​ന്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ഫ​ണ്ട് ജി.​എം. അ​ഷ്റ​ഫ്, റ​ഹിം കൊ​യ​പ്പ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ടി.​എ. ല​ത്തീ​ഫ്, മി​ഥു​ന്‍, സി.​പി. നാ​സ​ര്‍​കോ​യ ത​ങ്ങ​ള്‍, ടി.​പി.​എ. മ​ജീ​ദ് എ​ന്നി​വ​രി​ല്‍ നി​ന്നും സ്പീ​ക്ക​ര്‍ ഏ​റ്റു​വാ​ങ്ങി. സെ​ക്ര​ട്ട​റി ടി.​ഐ. നാ​സ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷ​രീ​ഫ ക​ണ്ണാ​ടി​പൊ​യി​ല്‍, സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​ബാ​ബു, പി.​ടി. സു​ബൈ​ദ റ​ഹിം, ഇ.​സി. മു​ഹ​മ്മ​ദ്, ഒ.​പി.​ഐ. കോ​യ, പി.​സി. ഷ​രീ​ഫ്, പി.​വി. ബ​ഷി​ര്‍, എം. ​ന​സീ​ഫ്, ഒ.​ടി. സു​ലൈ​മാ​ന്‍, ഒ.​പി. റ​ഷീ​ദ്, വി.​സി. മ​ജീ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.