ജി​ല്ലാ ജൂ​ണിയ​ർ ബേ​സ്ബോ​ൾ! കെ​എം​ഒ കൊ​ടു​വ​ള്ളി​യും സെ​ന്‍റ് ആ​ന്‍റ​ണീ​സ് വ​ട​ക​ര​യും ജേ​താ​ക്ക​ൾ
Thursday, September 19, 2019 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​തി​നാ​റാ​മ​ത് ജി​ല്ലാ ജൂ​ണിയ​ർ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കെ​എം​ഒ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കൊ​ടു​വ​ള്ളി​യും (8-6) പെ​ൺ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കോ​ട​ഞ്ചേ​രി​ സ്പീ​ഡ്ബോ​ൾ അ​ക്കാ​ദ​മിയെ പ​രാ​ജ​യ​പ്പെ​ടു​ത്തി വ​ട​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളും (6 - 2) ജേ​താ​ക്ക​ളാ​യി.

ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ഹൈ​ടെ​ക് പ​ബ്ലി​ക് സ്കൂ​ൾ കു​റ്റ്യാ​ടി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ജി​ല്ലാ ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ​ഫ്‌ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​സ് മ​ട​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഫ്രാ​ൻ​സീ​സ് സൊ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി ജോ​സ​ഫ്, മാ​ക്സി​ൻ പെ​രി​യ​പു​റം, കെ.​അ​നി​ൽ, റ​മീ​സ് കാ​ര​ന്തൂ​ർ, കെ. ​അ​ക്ഷ​യ്, കെ.​കെ. ഷി​ബി​ൻ, വി​പു​ൽ. വി. ​ഗോ​പാ​ൽ, ദി​ൻ​ഷ ക​ല്ലി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എം. എ​ഡ്വേ​ർ​ഡ്, സി​ന്ധു ഷി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.