പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തേ​ക്ക് മു​റി​ക്ക​ൽ: വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, September 19, 2019 12:26 AM IST
പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ തേ​ക്ക് മ​രം മു​റി​ച്ച സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇതുസംബന്ധിച്ച വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി റേഞ്ച​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഫോ​റ​സ്റ്റ​ർ കെ.​എം. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ന്‍റെ 56 ഏ​രി​യ​യി​ലേ​ക്കു​ള്ള വ​ഴി ഭാ​ഗ​ത്ത് തേ​ക്ക് മ​രം​മു​റി​ച്ചി​ട്ട​ത് ക​ണ്ടെ​ത്തി.

പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഭൂ​മി വ​നം വ​കു​പ്പി​ൽ നി​ന്നു പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റ​ബ​ർ കൃ​ഷി​ക്കു പാ​ട്ട​ത്തി​നെ​ടു​ത്ത​താ​ണ്. ഇ​വി​ടെ അ​നേ​കം തേ​ക്ക് മ​ര​ങ്ങ​ളു​ണ്ട്. ഇ​ത് മു​റി​ക്കാ​നോ ക്ര​യ​വി​ക്ര​യം ന​ട​ത്താ​നോ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​നു അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണു വ​നം​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. ഇ​തി​നി​ട​യി​ൽ എ​സ്റ്റേ​റ്റി​ൽ തേ​ക്കു​ക​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ ചൊ​വാ​ഴ്ച തു​ട​ങ്ങി​യി​രു​ന്നു.

എ​സ്റ്റേ​റ്റ് വ​ലി​യ ക​ട ബാ​ധ്യ​ത​യി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടു ഉ​യ​രു​ന്ന​തി​നി​ട​യി​ൽ തേ​ക്ക് മ​ര​ത്തി​ന്‍റെ എ​ണ്ണ​ൽ എ​ന്തി​നാ​ണു ന​ട​ത്തു​ന്ന​തെ​ന്ന​തി​നെ സം​ബ​ന്ധി​ച്ചും വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം.