കൂ​ട​ര​ഞ്ഞി സ്കൂ​ളി​ൽ ജൈ​വ​പ​ച്ച​ക്ക​റി തോ​ട്ടം
Friday, September 20, 2019 12:46 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ​റ്യ​ൻ​സ് സ്കൂ​ളി​ൽ ജൈ​വ പ​ച്ച​ക്ക​റി തോ​ട്ടം സ​ജ്ജ​മാ​യി. ചേ​ന​യാ​ണ് ഈ ​പ്രാ​വ​ശ്യ​ത്തെ പ്ര​ധാ​ന വി​ഭ​വം.
കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ നി​ന്നും കൊ​ണ്ടു വ​ന്ന ചാ​ണ​ക പൊ​ടി​യാ​ണ് പ്ര​ധാ​ന​മാ​യും വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ഴു​ത​ന, മു​ള​ക്, വെ​ണ്ട, ക​റി​വേ​പ്പി​ല, ക​പ്പ​ളം തു​ട​ങ്ങി​യ​വ​യും കൃ​ഷി ചെ​യ്തു വ​രു​ന്നു.
സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി . വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ്, സ്കൗ​ട്ട് &ഗൈ​ഡ്സ് എ​ന്നി​വ​യി​ലെ കു​ട്ടി​ക​ളും കൃ​ഷിയി​ൽ സ​ഹാ​യി​ക്കു​ന്നു. കൂ​ട​ര​ഞ്ഞി കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​രു​ടെ നി​ർ​ദ്ദേ​ശ​ം ല​ഭി​ക്കു​ന്നു​ണ്ട്.
സ്കൂ​ളി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പച്ചക്കറി ഉ​ച്ച ഭ​ക്ഷ​ണത്തി നുപയോഗിക്കുന്നു.
പ്രി​ൻ​സി​പ്പ​ൽ ലീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​ളി ജോ​സ​ഫ്, അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​രും കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്നു.