ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് വീ​ഴ്ത്തി നി​ർ​ത്താ​തെപോ​യ കാ​ർ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി‌
Friday, September 20, 2019 12:47 AM IST
നാ​ദാ​പു​രം: ഇ​രി​ങ്ങ​ണ്ണൂ​രി​ൽ ബൈ​ക്ക് ഇ​ടി​ച്ച് വീ​ഴ്ത്തി നി​ർ​ത്താ​തെ പോ​യ കാ​ർ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി മ​ണ​ന്ത​ല മീ​ത്ത​ൽ രാ​ഘ​വ​ൻ (48) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ ത​ല​ശേരി ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി സ​ഞ്ച​രി​ച്ച കെ ​എ​ൽ 33 2657 ന​മ്പ​ർ കാ​ർ ഇ​രി​ങ്ങ​ണ്ണൂ​ർ ടെ​ല​ഫോ​ൺ എ​ക്സേ ഞ്ച് ​പ​രി​സ​ര​ത്ത് ബൈ​ക്കി​ൽ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു.
സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട നാ​ട്ടു​കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ കാ​റി​നെ പി​ന്തു​ട​ർ​ന്നു.​തൂ​ണേ​രി​യി​ൽ അ​പ​ക​ടം വ​രു​ത്തി​യ കാ​ർ ക​ണ്ടെ​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.​ക​ണ്ണൂ​ർ വി​മാ​ന​ത്ത​വ​ള​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു കാ​ർ. ബൈ​ക്കി​ലി​ടി​ച്ച കാ​റി​ന്‍റെ ട​യ​ർ പ​ഞ്ച​ർ ആ​യ നി​ല​യി​ലാ​യി​രു​ന്നു കാ​റി​നും കേ​ട് പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​കാ​റോ​ടി​ച്ച കൊ​ടു​വ​ള്ളി സ്വ​ദേ​ശി ചോ​ല​ക്കു​ന്നു​മ്മ​ൽ നൗ​ഫ​ൽ (39) നെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഘ​വ​നെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.