പി​ഞ്ചുകു​ഞ്ഞി​ന്‍റെ പി​താ​വി​നെ തേ​ടി​യി​റ​ങ്ങി​യ പോ​ലീ​സ് പാ​ന്‍​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി
Saturday, September 21, 2019 12:15 AM IST
നാ​ദാ​പു​രം: ടൗ​ണി​ല്‍ ക​ട​യു​ടെ മു​ന്നി​ല്‍ നി​ന്ന് ക​ര​യു​ന്ന കു​ഞ്ഞി​ന്‍റെ പി​താ​വി​നെ തേ​ടി​യി​റ​ങ്ങി​യ പോ​ലീ​സ് കു​ട്ടി​യു​ടെ പി​താ​വി​ല്‍ നി​ന്ന് പാ​ന്‍​മ​സാ​ല ശേ​ഖ​രം പി​ടി​കൂ​ടി.
ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ മൂ​ന്ന് വ​യ​സ് പ്രാ​യം തോ​നി​ക്കു​ന്ന കു​ഞ്ഞ് ടൗ​ണി​ല്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ടൗ​ണി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ര്‍​ഡെ​ത്തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​വ​രം അ​റി​യി​ച്ചു. കൂ​ട്ടി​യെ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കാ​ന്‍ ഹോം​ഗാ​ര്‍​ഡി​ന് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​ണ്ടാ​യി.
ര​ക്ഷി​താ​വ് ടൗ​ണി​ലു​ണ്ടെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​ത് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് ര​ക്ഷി​താ​വി​നെ തേ​ടി ടൗ​ണി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി ഇ​തി​നി​ട​യി​ല്‍ കൈ​ന​റ്റി​ക്ക് സ്‌​കൂ​ട്ട​റി​ല്‍ ഉ​ത്ത​ര്‍ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ര​ക്ഷി​താ​വ് സു​നി​ല്‍ കു​മാ​ര്‍ ചൗ​ഹാ​ന്‍ (28)നെ ​ക​ണ്ടെ​ത്തി. കു​ട്ടി​യെ ര​ക്ഷി​താ​വി​നെ ഏ​ല്‍​പ്പി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​ന് സം​ശ​യം തോ​ന്നി സ്‌​കൂ​ട്ട​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നൂ​റ് പേ​ക്ക​റ്റ് പാ​ന്‍ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് വ​യ​സു​കാ​ര​നെ ക​ട​ക്ക് മു​ന്നി​ല്‍ നി​ര്‍​ത്തി പി​താ​വ് ക​ട​ക​ളി​ല്‍ പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​പ​ന​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം കാ​ത്ത് നി​ന്ന കു​ട്ടി പി​താ​വി​നെ കാ​ണാ​താ​യ​തോ​ടെ ക​ര​ഞ്ഞ് കൊ​ണ്ട് റോ​ഡി​ല്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. പ്ര​തി​യെ നേ​ര​ത്തെ പു​ക​യി​ല ഉ​ത്പ​ന​ങ്ങ​ൾ വി​ൽ​പ്പ്ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ്യാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ല്ലാ​ച്ചി, നാ​ദാ​പു​രം, ക​ക്ക​ട്ട് ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പാ​ൻ മ​സാ​ല​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.