ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ഉ​ദ്ഘാ​ട​നം മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി
Saturday, September 21, 2019 12:15 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽ കേ​ന്ദ്ര പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തു വ​രെ ഉ​ദ്ഘാ​ട​നം മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദ്ഘാ​ട​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്തതിൽ ബി​ജെ​പി കൊ​യി​ലാ​ണ്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ​യോ. കേ​ന്ദ്ര മ​ന്ത്രി​മാ​രു​ടെ യോ ​പ്ര​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച​ത്. ഇ​ക്കാ​ര്യം പ്ര​തി​നി​ധി​ക​ൾ ചു​ണ്ടി കാ​ണി​ച്ച​പ്പോ​ൾ സ്ഥ​ലം എം​എ​ൽ​എ കേ​ന്ദ്ര പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
ബി​ജെ​പി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം നേ​താ​ക്ക​ൾ കേ​ര​ള ഫി​ഷ​റീ​സ് മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ചെ​ങ്കി​ലും, കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​താ​യി മാ​ത്ര​മെ മ​റു​പ​ടി ന​ൽ​കി​യു​ള്ളൂ.
കേ​ന്ദ്ര മ​ന്ത്രി​യു​ടെ തി​യ്യ​തി കി​ട്ടു​ന്ന​ത് വ​രെ ഉ​ദ്ഘാ​ട​ന തി​യ്യ​തി മാ​റ്റി​വയ്ക്കാ​ൻ ബി​ജെ​പി പ്ര​തി​നി​ധി ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ്ഥ​ലം എം​എ​ൽ​എ​യും സം​ഘാ​ട​ക​സ​മി​തി​യും ത​യ്യാ​റാ​യി​ല്ല. കേ​ന്ദ്ര പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തു വ​രെ ഉ​ദ​ഘാ​ട​നം മാ​റ്റി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി ത​ല​ത്തി​ൽ ഇ​ട​പെ​ട്ട് അ​ടി​യ​ന്തി​ര​മാ​യി പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
ഹാ​ർ​ബ​റി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ന് പ​കു​തി തു​ക കേ​ന്ദ്ര സ​ർ​ക്കാ​റാ​ണ് വ​ഹി​ച്ച​ത് എ​ന്നി​രി​ക്കെ കേ​ന്ദ്ര​ത്തെ പ​രി​പൂ​ർ​ണ്ണ​മാ​യും അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ​ന്ന് നേ​താ​ക​ൾ പ​റ​ഞ്ഞു.
ഹി​ജെ​പി നേ​താ​ക​ളാ​യ വി. ​സ​ല​ർ, ടി.​കെ. പ​ത്മ​നാ​ഭ​ൻ, വാ​യ​നാ​രി വി​നോ​ദ്, കെ.​വി. സു​രേ​ഷ്, വി.​കെ. ജ​യ​ൻ, കെ.​പി.​എ​ൽ. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.