മ​ത്താ​യി ചാ​ക്കോ​യു​ടെ ച​ര​മ​ദി​നം ആ​ച​രി​ക്കും
Sunday, September 22, 2019 12:57 AM IST
തി​രു​വ​മ്പാ​ടി:​ മ​ത്താ​യി ചാ​ക്കോ​യു​ടെ ച​ര​മ​ദി​ന വാ​ര്‍​ഷി​കം ഒ​ക്ടോ​ബ​ര്‍ 13-ന് ​ആ​ച​രി​ക്കാ​ന്‍ തി​രു​വ​മ്പാ​ടി​യി​ല്‍ ചേ​ര്‍​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.​ പാ​ര്‍​ട്ടി ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​വി​ലെ ബ്രാ​ഞ്ചു​ക​ളി​ല്‍ പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, പ്ര​ഭാ​ത​ഭേ​രി, രാ​വി​ലെ ഏ​ഴി​ന് തി​രു​വ​മ്പാ​ടി​യി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന, പ്ര​ഭാ​ത​ഭേ​രി, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും.​
വൈ​കു​ന്നേ​രം വോള​ണ്ടി​യ​ര്‍ മാ​ര്‍​ച്ച് ,പൊ​തു പ്ര​ക​ട​നം, പൊ​തു സ​മ്മേ​ള​നം ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.​പ്ര​ബ​ന്ധ​ര​ച​നാ മ​ല്‍​സ​രം ,ജി​ല്ലാ​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​രം, വ​ടം​വ​ലി മ​ല്‍​സ​രം എ​ന്നി​വ​യും ഉ​ണ്ടാ​കും.