എ​ര​ഞ്ഞി​ക്ക​ലി​ലെ മോ​ഷ​ണ പ​ര​മ്പ​ര; പ്ര​തി​യെ നാളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും
Sunday, September 22, 2019 12:57 AM IST
കോ​ഴി​ക്കോ​ട് : എ​ര​ഞ്ഞി​ക്ക​ലി​ലെ മോ​ഷ​ണ​പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​യെ നാളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. അ​ന്ന​ശേ​രി വി​ജ​യ​ല​ക്ഷ്മി സ്‌​കൂ​ളി​ന് സ​മീ​പം കൊ​ല്ലോ​ത്ത്ക​ണ്ടി​ത്താ​ഴം സി.​കെ.​ഷൈ​ജു​വി​നെ​യാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്.

പ്ര​തി പി​ടി​യി​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് എ​ല​ത്തൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​ത്. നി​ല​വി​ല്‍ എ​ല​ത്തൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​റ്,കൊ​യി​ലാ​ണ്ടി​യി​ല്‍ മൂ​ന്ന്, കാ​ക്കൂ​രി​ല്‍ നാ​ല്, ഫ​റോ​ക്കി​ല്‍ ഒ​ന്ന്, ബാ​ലു​ശേ​രി മൂ​ന്ന്, മെ​ഡി​ക്ക​ല്‍​കോ​ള​ജ് ഒ​ന്ന് എ​ന്നി​ങ്ങ​നെ ഷൈ​ജു​വി​നെ​തി​രേ കേ​സു​ക​ളു​ണ്ട്. ഇ​തി​നു പു​റ​മേ​യാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍​പ​രാ​തി​യു​മാ​യി എ​ത്തു​ന്ന​ത്.

ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ചാ​ല്‍ പു​തി​യ പ​രാ​തി​യെ കു​റി​ച്ച് ഷൈ​ജു​വി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാം. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 25 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഷൈ​ജു മോ​ഷ്ടി​ച്ച​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഷൈ​ജു​വി​ന്‍റെ ‘ഓ​പ്പ​റേ​ഷ​ന്‍'.

അ​മ്പ​ല​പ്പ​ടി വ​ളു​വി​ല്‍ പ്ര​ഭാ​ക​ര​ന്‍റെ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് 20 പ​വ​ന്‍ മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ്് ഷൈ​ജു​വി​നെ പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച പ​ക​ലാ​യിരുന്നു മോ​ഷ​ണം. വൈ​കി​ട്ടോ​ടെ പ്ര​തി​യെ നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ കെ.​അ​ഷ്റ​ഫി​ന്‍റെ നേതൃത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത സി​സി​ടി​വി​യി​ല്‍ കാ​മ​റ​യി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് എ​ളു​പ്പ​മാ​യി.

അ​തേ​സ​മ​യം ക്ഷേ​ത്ര​ത്തി​ലും വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ മൊ​ക​വൂ​ര്‍ റോ​ഡി​ന് സ​മീ​പം നി​ര്‍​മാ​ണ​ത്തി​ലു​ള്ള വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡി​ല്‍ ക​ണ്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ര​വ​ധി മോ​ഷ​ണക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ളെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.