പേ​രാ​മ്പ്ര​യി​ല്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം തു​ട​രു​ന്നു
Sunday, September 22, 2019 12:59 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി​യു​ടെ മ​റ​വി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മു​ളി​യ​ങ്ങ​ല്‍ ക​നാ​ലി​ല്‍ പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ലെ ഒ​രു കൂ​ള്‍​ബാ​റി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി സു​ര​ഭി റോ​ഡി​ല്‍ ഡി​ടി​ഡി​സി കൊ​റി​യ​റി​ന് സ​മീ​പ​ത്താ​യി ചാ​ക്കു​ക​ളി​ലാ​ക്കി​യ നി​ല​യി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ചു. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച​താ​യ് കാ​ണു​ന്ന​ത്.
ദു​ര്‍​ഗ​ന്ധം വ​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്ന​ത്. ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.