പോ​ലീ​സ് ഇ​ട​പെ​ട്ടു; നാദാപുരം ടൗ​ണി​ലെ ജ​ലചോ​ര്‍​ച്ച​യ്ക്ക് പ​രി​ഹാ​രമായി
Monday, October 14, 2019 12:09 AM IST
നാ​ദാ​പു​രം: മാ​സ​ങ്ങ​ളാ​യി തുടരുന്ന ജ​ല വി​ത​ര​ണ പെ​പ്പി​ലെ ചോ​ര്‍​ച്ച​യ്ക്ക് പോ​ലീ​സ് ഇ​ട​പെ​ട​ലി​ല്‍ പ​രി​ഹാ​ര​മാ​യി. ത​ല​ശേ​രി റോ​ഡി​ലാ​ണ് പൈ​പ്പ് പൊ​ട്ടി കു​ടിവെ​ള്ളം പാ​ഴാ​കുന്ന​ത് പ​തി​വാ​യ​ത്. ഇ​തോ​ടെ റോ​ഡി​ല്‍ വ​ന്‍ കു​ഴി​യും രൂ​പ​പ്പെ​ട്ടു.
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ദാ​പു​രം ട്രാ​ഫി​ക് പോ​ലീ​സ് ഇ​ട​പെ​ട്ടത്. ജ​ല ചോ​ര്‍​ച്ച​യ്ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ാന്‍ പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി ക​ത്ത് ന​ല്‍​കി. ഇ​തോ​ടെ ജെ ​സി​ബി അ​ട​ക്ക​മു​ള്ള സ​ന്നാ​ഹ​വു​മാ​യി എ​ത്തി​യ ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ന്ന് അ​നു​മ​തി വാ​ങ്ങു​ക​യും റോ​ഡി​ല്‍ കു​ഴി എ​ടു​ത്ത് പൊ​ട്ടി​യ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ചു.

ക​ള​റിം​ഗ് ഫെ​സ്റ്റ് സംഘടിപ്പിച്ചു

പേ​രാ​മ്പ്ര: കു​ന്നു​മ്മ​ല്‍ ഉ​പ​ജി​ല്ലാ ന​ഴ്‌​സ​റി സ്‌​കൂള്‍ ക​ള​റിം​ഗ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. ക​ര​ണ്ടോ​ട് ജി​എ​ല്‍​പി സ്‌​ക്കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ചി​ത്ര​കാ​ര​ന്‍ ദി​നേ​ശ് ന​ക്ഷ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം റ​സി​യ ഇ​ല്ല​ത്ത് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. പി.​ടി. കു​ഞ്ഞ​ബ്ദു​ള്ള, എം. ​ബി​ന്ദു, റ​മീ​ജ ഹാ​രി​സ്, ആ​ബി​ദ ന​വാ​സ്, അ​ശ്വ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.