റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​ര​ണം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യമെന്ന്
Monday, October 14, 2019 12:09 AM IST
പേ​രാ​മ്പ്ര: നൂ​റ്റി അ​മ്പ​തോ​ളം ട്രെ​യി​നു​ക​ൾ സ്വ​കാ​ര്യ​വ​ത്കരി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നു കേ​ര​ളാ യൂ​ത്ത് ഫ്ര​ണ്ട് (ജേ​ക്ക​ബ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൺ മാ​ഞ്ഞാ​മ​റ്റം.
സം​ഘ​ട​ന​യു​ടെ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​ത്തി​ലെ ത​ന്നെ നാ​ലാ​മ​ത്തെ വ​ലി​യ റെ​യി​ൽ​വേ ശൃംഖല​യാ​യ ഇ​ൻ​ഡ്യ​ൻ റെ​യി​ൽ​വേ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ലാ​ഭ​മു​ണ്ടാ​ക്കു​മ്പോ​ഴും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ന്നി​ല്ല. വൃ​ത്തി​ഹീ​ന​മാ​യ കോ​ച്ചു​ക​ളും ഒ​രി​ക്ക​ലും പാ​ലി​ക്ക​പ്പെ​ടാ​ത്ത സ​മ​യ​ക്ര​മ​വു​മാ​യി ഓ​ടു​ന്ന റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക​രി​ച്ചാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ല​ഭി​ക്കു​ം. ഇതി​നാ​ലാ​ണ് ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തെ​ന്നു പ്രേം​സ​ൺ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സി​ഗി​ൽ ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൻ​സൂ​ർ പാ​ല​യം പ​റ​മ്പി​ൽ, രാ​ജ​ൻ വ​ർ​ക്കി, സാ​ജ​ൻ ജോ​സ​ഫ്, സ​മീ​ർ പു​ളി​ക്ക​ൽ, എ​ൻ.​കെ യ​ഹി​യ, അ​ജ​യ് ന​ന്ത​ൻ​കോ​ട്, ന​വീ​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.