ഓ​ട്ടോ​പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വച്ചു
Monday, October 14, 2019 12:09 AM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ടൗ​ണി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്ക് പു​തു​താ​യി പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ചു. നി​ല​വി​ല്‍ 250 ഓ​ളം ഓ​ട്ടോ​ക​ള്‍​ക്ക് പെ​ര്‍​മി​റ്റു​ണ്ട്. പാ​ര്‍​ക്കിം​ഗി​നു​ള്ള സ്ഥ​ല​പ​രി​മി​തി​യും ഗ​താ​ഗ​ത​ക്കു​രു​ക്കും മ​റ്റും ചൂ​ണ്ടി​ക്കാ​ട്ടി പെ​ര്‍​മി​റ്റ് ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​വയ്​ക്ക​ണ​മെ​ന്ന് ഓ​ട്ടോ കോ​-ഓര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യമുന്നയിച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് നൽകിയ അ​പേ​ക്ഷ ബോ​ര്‍​ഡ് അം​ഗീ​ക​രി​ക്കു​ക​യും തീ​രു​മാ​നം ന​ന്‍​മ​ണ്ട ആ​ര്‍​ടി​ഒ ക്ക് ​കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

കു​ടും​ബ സം​ഗ​മം

പേ​രാ​മ്പ്ര: ഹ​രി​ത വേ​ദി ജി​സി​സി റി​ലീ​ഫ് ട്ര​സ്റ്റി​ന്‍റെ നാ​ലാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​എ​സ്. മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത വേ​ദി ചെ​യ​ർ​മാ​ൻ എ​ൻ.​പി. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ൻ​വ​ർ​ഷാ നൊ​ച്ചാ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും സി​ദ്ദീ​ഖ് അ​ലി രാ​ങ്ങാ​ട്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. എ​സ്.​കെ. അ​സൈ​നാ​ർ, ടി.​കെ. ഇ​ബ്രാ​ഹിം, ടി.​പി. നാ​സ​ർ, പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, നി​യാ​സ് ക​ക്കാ​ട്, മു​നീ​ർ നൊ​ച്ചാ​ട്, വി.​പി.​കെ. ഇ​ബ്രാ​ഹിം, സ​ലിം മി​ലാ​സ്, ഗ​ഫൂ​ർ വാ​ലി​യ​കോ​ട്, വി.​പി.​കെ. റ​ഷീ​ദ്, ഹം​സ മാ​വി​ലാ​ട്ട്, മു​ജീ​ബ് കി​ഴ​ക്ക​യി​ൽ, സ​ജ്ജാ​ദ് പ്ര​സം​ഗി​ച്ചു. മെ​ഹ്‌​റി​ൻ, നു​ജൂം പാ​ലേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ശ​ൽ രാ​വ് അ​ര​ങ്ങേ​റി.

വാ​ർ​ഷി​ക​യോ​ഗം നാളെ

കോ​ട​ഞ്ചേ​രി: റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​​യം​ഗ് ല​യ​ൺ​സ് ഹാ​ളി​ൽ ന​ട​ക്കും.
റ​ബ​ർ ബോ​ർ​ഡ് ഉ​ദ്യാ​ഗ​സ്ഥ​രു​ടെ ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.