കു​ണ്ടു​തോ​ട് - തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡ് ത​ക​ർ​ന്നു
Monday, October 14, 2019 12:10 AM IST
കു​റ്റ്യാ​ടി: കു​ണ്ടു​തോ​ട് - തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡ് ത​ക​ർ​ന്ന് യാത്രാദുരിതം. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടു​തോ​ട് പ്ര​ദേ​ശ​ത്തെ തൊ​ട്ടി​ൽ​പ്പാ​ലം അ​ങ്ങാ​ടി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഏ​ക റോ​ഡാ​ണ് കു​ണ്ടും കു​ഴി​യു​മാ​യത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള റോ​ഡി​ന്‍റെ പ​ല ഭാ​ഗത്തും വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഭാ​രം ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ പോ​കു​ന്ന​തും ക​ന​ത്ത മ​ഴ​യും ഓ​വു​ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാരണമെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ റൂട്ടിൽ ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ജി​പ്പു​ക​ളുമാണ് യാത്രക്കാരുടെ പ്ര​ധാ​ന ആ​ശ്ര​യം. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ മി​ക്ക വാഹനങ്ങളും സ​ർ​വീസ് ന​ട​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.