ബാങ്ക് മോ​ഷ​ണക്കേസി​ലെ പ്ര​തി പി​ടി​യി​ൽ
Monday, October 14, 2019 12:10 AM IST
കൊ​യി​ലാ​ണ്ടി: ഇ​സാ​ഫ് ബാ​ങ്കിൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കോ​ട​ഞ്ചേ​രി അ​മ്പാ​യ​ത്തൊ​ടി ഹാ​രി​സ് (30 )അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ ആ​റി​നാ​ണ് ബാ​ങ്കി​ൽ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​ത്. ബാ​ങ്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചി​രു​ന്നു. മ​റ്റൊ​രു മോ​ഷ​ണ കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട് ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് ശി​ക്ഷ​ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് പ്ര​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.