വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ജി​ല​ൻ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ മ​രി​ച്ചു
Monday, October 14, 2019 10:08 PM IST
വ​ട​ക​ര: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ജി​ല​ൻ​സ് ഉ​ത്ത​ര​മേ​ഖ​ല ഓ​ഫീ​സ് സീ​നി​യ​ർ ക്ലാ​ർ​ക്ക് വ​ട​ക​ര പ​ഴ​ങ്കാ​വ് വാ​രി​യം ക​ണ്ടി​യി​ൽ ല​സി​ത (48) ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു. ക​ഴി​ഞ്ഞ ആ​റി​നു വ​ട​ക​ര അ​ട​ക്കാ​ത്തെ​രു​വി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ല​സി​ത സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ഒ​രാ​ഴ്ച​യോ​ളം കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.