നാ​ട്ടു​കാ​രും സ​ഹാ​യി​ച്ചു, പാ​ത്തൂ​ട്ടി​ക്ക് ത​ല​ചാ​യ്ക്കാ​നിട​മാ​യി
Tuesday, October 15, 2019 12:33 AM IST
പേ​രാ​മ്പ്ര: വ​ര്‍​ഷ​ങ്ങ​ളാ​യി കു​ന്നി​ന്‍ ചെ​രു​വി​ലെ ചെ​റ്റ​ക്കു​ടി​ലി​ല്‍ ത​നി​ച്ച് താ​മ​സി​ക്കു​ന്ന മ​ഴു​ത്താം കു​ന്നു​മ്മ​ല്‍ പാ​ത്തൂ​ട്ടി​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്നു. ഉ​റ്റ ബ​ന്ധു​ക്ക​ളൊ​ന്നും കൂ​ട്ടി​നി​ല്ലാ​ത്ത അ​വ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വീ​ടി​നാ​യി സ​ര്‍​ക്കാ​രി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച വീ​ടു പ​ണി പൂ​ര്‍​ത്തി​യാ​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. വീ​ട് അ​നു​വ​ദി​ച്ചു കി​ട്ടി​യി​ട്ടും, ഉ​റ്റ​വ​രി​ല്ലാ​ത്ത ഇ​വ​ര്‍​ക്ക് വേ​ണ്ട ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നാ​വാ​ത്തി​തി​നാ​ല്‍ വീ​ടു പ​ണി നീ​ണ്ടു പോ​യി. സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​മാ​യ ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്ക് വീ​ടി​ന്‍റെ മു​ഴു​വ​ന്‍ പ​ണി​യും പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല. സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ്, ജ​ന​ല്‍, വാ​തി​ല്‍, മു​റ്റം, ത​റ വൃ​ത്തി​യാ​ക്ക​ല്‍ എ​ന്നീ പ്ര​വൃത്തി​ക​ള്‍​ക്ക് പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​മ്പോ​ഴാ​ണ് ന​വീ​ന ഗ്ര​ന്ഥ​ശാ​ല ആ​ൻഡ് തീയ​റ്റേ​ഴ്‌​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ഹാ​യ ഹ​സ്ത​വു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. 20 ഓ​ളം യു​വാ​ക്ക​ളാ​ണു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി പാ​ത്തൂ​ട്ടി​യു​ടെ വീ​ടു പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പെ​രു​വ​ണ്ണാ​മൂ​ഴി ജ​ന​മൈ​ത്രി പോ​ലീ​സും പ​ങ്കാ​ളി​ക​ളാ​യി. താ​ക്കോ​ല്‍ ദാ​ന ക​ര്‍​മ്മം ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ലീ​ല നി​ര്‍​വഹി​ച്ചു. ന​വീ​ന തീയ​റ്റേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​ജി. രാ​മ​നാ​രാ​യ​ണ​ന്‍, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ അ​സി. സ​ബ്ബ്ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​രാ​ജീ​വ​ന്‍, എം.​സി ബ​ഷീ​ര്‍, ടി.​ഇ. പ്ര​ഭാ​ക​ര​ന്‍, എം.​സി. ച​ന്ദ്ര​ന്‍, എ​ന്‍.​ടി. ഷാ​ഹു​ല്‍, വി.​എ​ന്‍. വി​ജ​യ​ന്‍, ജി​ഷ്ണു പ്ര​സാ​ദ്, കെ. ​സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.