ചാ​ലി​ക്ക​ര - കൂ​ട്ടാ​ലി​ട റോ​ഡ് ജം​ഗ്ഷ​നി​ല്‍ ക​ലു​ങ്ക് നി​ര്‍​മിക്ക​ണമെന്ന്
Tuesday, October 15, 2019 12:33 AM IST
പേ​രാ​മ്പ്ര: ചാ​ലി​ക്ക​ര - കൂ​ട്ടാ​ലി​ട റോ​ഡ് ജം​ഗ്ഷ​നി​ല്‍ ക​ലു​ങ്ക് നി​ര്‍​മിക്ക​ണ​മെ​ന്ന് ബി​ജെ​പി ചാ​ലി​ക്ക​ര​യി​ല്‍ ന​ട​ത്തി​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ലു​ങ്കി​ല്ലാ​ത്ത​തി​നാ​ല്‍ ചെ​റി​യ മ​ഴ​യി​ല്‍ പോ​ലും ടൗ​ണ്‍ വെ​ള്ള​ത്തി​ലാ​വു​ക​യാ​ണ്. ക​ലു​ങ്ക് നി​ര്‍​മിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, തൊ​ഴി​ല്‍ എ​ക്‌​സൈ​സ് മ​ന്ത്രി എ​ന്നി​വ​ര്‍​ക്ക് ബി​ജെ​പി നി​വേ​ദ​നം ന​ല്‍​കി. ക​ണ്‍​വ​ന്‍​ഷ​ന്‍ ബി​ജെ​പി പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​സ​ത്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​രേ​ന്ദ്ര​ന്‍ കെ. ​ശി​വ​ദാ​സ​ന്‍, ഇ.​എം. ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.